ആറ്റിങ്ങല്‍ വഴി കടന്നുപോകുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുക; നിരീക്ഷണവാഹനത്തിന്‍റെ കണ്ണ് കൂടെയുണ്ട്

ആറ്റിങ്ങല്‍: ട്രാഫിക് ലംഘനങ്ങള്‍ പിടികൂടാന്‍ ആര്‍.ടി .ഓഫീസിന് ആധുനിക ഡി.വി.ആര്‍ ക്യാമറ ഘടിപ്പിച്ച നിരീക്ഷണവാഹനം എത്തി. 180 ഡിഗ്രിയില്‍ ഫോട്ടോകള്‍ എടുക്കാന്‍ കഴിയുന്ന ക്യാമറയാണിതില്‍. അനധികൃത പാര്‍ക്കിംഗ്, മൊബൈല്‍ഫോണ്‍ ഉപയോഗം, അലക്ഷ്യഡ്രൈവിംഗ് എന്നിവ കൃത്യമായി രേഖപെടുത്താന്‍ ഇതിലൂടെയാകും. എസ്എംഎസ്, ഇമെയില്‍ എന്നിവയിലൂടെ ഇത്തരം നിയമലംഘനങ്ങള്‍ സംബന്ധിച്ച് ഉടമയ്ക്ക് കൈമാറും. ഈ മാസം തന്നെ ട്രാഫിക്‌ കുറ്റകൃത്യങ്ങള്‍ പ്രകാരം 64 പേരുടെ ലൈസന്‍സ് അയോഗ്യമാക്കി.