കാശ്മീര്‍ സംഘത്തിന്‍റെ ഐടിഐ സന്ദര്‍ശനം

ആറ്റിങ്ങല്‍: കോണ്‍ഫെഡറെഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിസ് ജമ്മു കാശ്മീര്‍ സംസ്ഥാന പ്രതിനിധികള്‍ ആറ്റിങ്ങല്‍ ഗവ.ഐ.ടി.ഐ സന്ദര്‍ശിച്ചു. സ്കില്‍ സ്റ്റഡീസിന്‍റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഐ.ടി.ഐയില്‍ നല്‍കുന്ന പരിശീലനം, സ്കില്‍ ഡവലപ്മെന്‍റ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയ സംഘം തൃപ്തി രേഖപെടുത്തി. ട്രെയിനിംഗ് ആന്‍ഡ്‌ എംപ്ലോയിമെമെന്‍റ അഡീഷണല്‍ ഡയറക്ടര്‍ രാജേന്ദ്രകുമാര്‍, ഡപ്യുട്ടി ഡയറക്ടര്‍മാരായ ഖാന്‍ ഫാറൂക്ക് അഹമ്മദ്, ഗുലാം മുഹമ്മദ്‌ ഭട്ട് എന്നിവരുടെ നേതൃത്വത്തില്‍ 28 അംഗ സംഘമാണ് സന്ദര്‍ശ നത്തിനെത്തിയത്. സംസ്ഥാന വ്യവസായ പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.എസ്. ധര്‍മ്മരാജന്‍, ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ജെ. സുജാത എന്നിവരുടെ നേത്രുത്വത്തില്‍ സംഘത്തെ വരവേറ്റു.