ഗവ.ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്

ആറ്റിങ്ങല്‍: ഗവ.ഐ.ടി.ഐയില്‍ ഓഗസ്റ്റ്‌ ബാച്ച് പ്രവേശനത്തില്‍ എന്‍ സി വി ടി മെട്രിക്/ നോണ്‍ മെട്രിക്ക് ട്രേഡസില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 29ന് നടത്തും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കി ഇനിയും പ്രവേശനം ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ രജിസ്ട്രേഷന്‍ സ്ലിപ്, അസല്‍ സര്‍റ്റിഫിക്കറ്റ്സ്, ഫീസ്‌, ആധാര്‍ കാര്‍ഡ്, ടി.സി, ഫോട്ടോ, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം രക്ഷിതാവിനൊപ്പം എത്തണം. രജിസ്ട്രേഷന്‍ സമയം 8 മണി മുതല്‍ 9.30 വരെ.