ചിറയിന്‍കീഴ്‌ ജലോത്സവം- രജിസ്ട്രേഷന്‍ ആരംഭിച്ചു

ആറ്റിങ്ങല്‍ : ചിറയിന്‍കീഴ്‌ ജലോത്സവത്തിന്‍റെ മത്സരവിഭാഗങ്ങള്‍ ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങി. സെപ്റ്റംബര്‍ 3, 4, 5 തീയതികളില്‍ പുളിമൂട്ട് കടവിലാണ് ജലോത്സവം. 4ന് രാവിലെ 10 മുതല്‍ പ്രാദേശിക കലാകാരങ്ങള്‍ക്കായി കായികമത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് 7 മണി മുതല്‍ ഗാനസന്ധ്യയും മ്യുസിക് ഫ്യുഷനും അവതരിപ്പിക്കും. 5ന് രാവിലെ 10 മണി മുതല്‍ നീന്തല്‍ മത്സരങ്ങള്‍ നടക്കും. വൈകിട്ട് 2.30 മുതല്‍ വള്ളംകളി മത്സരങ്ങള്‍ ആരംഭിക്കും.