കിഴക്കേ നലുമുക്ക് –അയിലം റോഡ്‌ നാളെ തുറക്കും.

ആറ്റിങ്ങല്‍: ഓട പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടച്ച കിഴക്കേ നലുമുക്ക് – അയിലം റോഡ്‌ സെപ്റ്റംബര്‍ 30 –നു ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് എം.എല്‍.എ.ബി.സത്യന്‍ അറിയിച്ചു.. കഴിഞ്ഞ ഒന്‍പതിനാണ് ഓട നവികരണം ആരഭിച്ചത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും കോണ്ക്രി റ്റ് ഉറക്കുന്നതിന് സമയം വേണ്ടിവന്നതിനാലാണ് ഗതാഗതം പുന:സ്ഥപിക്കുവാന്‍ താമസം വന്നത്. ചിറയിന്‍ക്കീഴ്ര റോഡിലെയും, ദേശിയ പാതയോരത്തെയും, മരാമത്തു റോഡുകളിലെയും പൊട്ടിയ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. 110 സ്ലാബുകളാണ് ഇങ്ങനെ മാറ്റിസ്ഥാപിക്കുന്നത് എന്ന് എം.എല്‍.എ . അറിയിച്ചു.