ഓണം ബക്രിദ് ആഘോഷം നാളെ മുതല്‍

ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ നഗരസഭയും, പൗരാവലിയും ചേര്‍ ന്നൊ രുക്കുന്ന ഓണം ബക്രീദ് ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം. സാംസ്കാരിക ഘോഷയാത്രയോടെ സെപ്റ്റംബര്‍ 14 - നു സമാപനം. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക സ്മാരകമായി മുനിസിപ്പല്‍ ഓഫിസ് അങ്കണത്തില്‍ പണികഴിപ്പിച്ച ഓപ്പണ്‍ ഏയര്‍ ഓഡിറ്റോറിയം നാളെ അഞ്ചുമണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ആഘോഷങ്ങള്‍ക്ക് ‌ തുടക്കം കുറിക്കും. ഡോക്ടര്‍. എ.സമ്പത്ത് എം.പി വൈദ്യുത ദിപാലങ്കാരത്തിന്‍റെ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം സിനിമാതാരം ജി.കെ.പിള്ളയും, കായിക മല്‍സരങ്ങളുടെ ഉദ്ഘാടനം ബി.സത്യന്‍ എം.എല്‍.എ. യും നടത്തും. രാത്രി ഏഴിനു നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടാകും. 31 – നു 12 മണിക്ക് മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ ഓണസദ്യ. സെപ്റ്റംബര്‍ 2-നു ഗവ:ഗേള്‍സ് ഹയര്‍ സെക്കന്ഡ റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വയോജന ഓണാഘോഷവും അത്തപ്പൂക്കളമല്‍സരവും ഓണവിരുന്നും ഡപ്പ്യൂട്ടി സ്പിക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്യും.