ഇനി മധുരമൂറും പയസങ്ങള്‍ പച്ചക്കറികളിലും!

ആറ്റിങ്ങല്‍: ഓണപ്പായാസ മോരുക്കാന്‍ കാരറ്റ് മുതല്‍ തക്കാളി വരെ, വായ്ക്കും വയറിനും രുചിയുള്ളതെന്തും ചേരുവയാക്കമെന്നു തെളിയിച്ച് നഗരസഭയില്‍ പായസ മേള. നഗരസഭയും പൌരവലിയും ചേര്‍ന്നൊരുക്കുന്ന ഓണം ബക്രീദ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന മേളയില്‍ 27 ടീമുകള്‍ മാറ്റുരച്ചു. കാരറ്റ് പായസം തീര്‍ത്ത ശുഭ അയല്‍ക്കൂട്ടത്തിലെ തങ്കമണി 2000 രൂപയുടെ ഒന്നാംസ്ഥാനം നേടി.