ഓണം ബക്രീദ് ആഘോഷ നിറവില്‍ ആറ്റിങ്ങല്‍

ആറ്റിങ്ങല്‍: വൈദ്യുതി ദീപങ്ങള്‍ മിഴി തുറന്നു, പട്ടണം ഓണം- ബക്രീദ് ആഘോഷ നിറവില്‍. നഗരസഭയുടെയും പൌരാവലിയുടെയും നേതൃത്വത്തില്‍ ഒരുക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ വഹിച്ചു. കേരളപ്പിറവിയുടെ അറുപതാം വര്‍ ഷത്തില്‍ ലോകനിലവാരത്തോടാണ് കേരളം മത്സരിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇന്നലെ ആരംഭിച്ച ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 14ന് സാംസ്‌കാരികഘോഷയാത്രയോടെ സമാപിക്കും. സര്‍ക്കാര്‍ ടൂറിസത്തോടനുബന്ധിച്ചു കലാപരിപാടികള്‍, കുടുംബശ്രീ മേള, വിപുലമായ വൈദ്യുതി അലങ്കാരം, പ്രഫഷണല്‍ നാടകോത്സവം, വയോജന ഓണാഘോഷം, പാലിയേറ്റിവ് കെയര്‍ അംഗങ്ങള്‍ക്ക് ഓണക്കോടി വിതരണം, ചലച്ചിത്ര പിന്നണി ഗായകന്‍ ബ്രഹ്മനന്ദ സ്മൃതി സായാഹ്നം തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്.