ഓണം ആര്‍ഭാടത്തിന് പകരം ഓണക്കിറ്റും ഓണക്കോടിയും

ഓണാ ഘോഷതിലെ ആര്‍ഭാടം ഒഴിവാക്കി , ഓണത്തിന് സ്വരൂപിച്ച പണം കൊണ്ട് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണക്കോടിയും സമ്മാനിച്ച്‌ ആറ്റിങ്ങല്‍ ശ്രീ വിധ്യധിരാജ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍ എസ് എസ് യുണിറ്റ് മാതൃകയാകുന്നു . സമ്മാന വിതരണോല്സവം നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ നിര്‍വഹിച്ചു . നഗരസഭാ കൌണ്‍സിലര്‍ വീണ , പി ടി എ പ്രസിഡന്റ്‌ , പ്രിന്‍സിപ്പല്‍ മോഹനചന്ദ്രന്‍ നായര്‍ പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ പ്രസംഗിച്ചു