അവനവഞ്ചേരി ഗവ.ഹൈസ്കൂളില്‍ പച്ചക്കറി കൃഷി വിപണനം

അവനവഞ്ചേരി സ്കൂളിലെ സ്റ്റുഡന്‍റസ് പോലിസ് കെഡറ്റുകല്‍ കൊച്ചു പരുത്തി കട്ടയില്‍ കോണം പാടശേഖരത്തില്‍ ഉത്പാദിപ്പിച്ച നടന്‍ വിളകളാണ് വിപണിയിലൂടെ വില്‍പ്പന നടത്തിയത്. വിഷമില്ലാത്ത ഓണസദ്യ എന്ന സന്ദേശത്തോടെ ആരംഭിച്ച ചന്ത വഴി 100 കൊലോയോളം ഏത്തക്കയും വെള്ളരിയും പടവലവും പയറും മുളകും വെണ്ടയും വിറ്റഴിച്ചു .വിപണിയുടെ ഉത്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ നിര്‍വഹിച്ചു