എല്ലാ ഇസിറ്റി ന്യൂസ്‌ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

പൂവേ പൊലി പൂവേപൂവേ.. കേരള നാടിന്‍റെ ചുണ്ടില്‍ ഇനി ഓണപ്പൂവിളി. മാവേലി മന്നനെ വരവേല്‍ക്കാന്‍ മലയാള മനസ്‌ ഒരുങ്ങി. ഈ പൊന്നോണ നാളില്‍ പൊന്നോണ തുമ്പിക്ക് പറയാന്‍ ഒരുപാട്കഥകള്‍ ഉണ്ട്. ചുണ്ടില്‍ ഒത്തിരി ഓണപ്പാട്ടുകളും. മാവേലി തമ്പുരാനെ പാതാളത്തിലേക്ക് വാമനന്‍ ചവിട്ടി താഴ്ത്തുമ്പോള്‍ അദ്ദേഹം ഒന്ന് മാത്രമേ ആവശ്യപെട്ടുള്ളൂ തന്‍റെ പ്രജകളെ വര്‍ഷ ത്തില്‍ ചിങ്ങനാളില്‍ ഒന്ന് കാണണം എന്ന്. അങ്ങനെ തന്‍റെ പ്രജകളെ കാണാന്‍ വരുന്ന മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതു കൂടിയാണ് ഓണം. നമുക്ക് ഒന്നിച്ചു വരവേല്‍ക്കാം മാവേലി മന്നനെ, മനസ്സില്‍ സന്തോഷവും സമൃദ്ധിയും നന്മയും നിറയുന്ന ഈ വേളയില്‍ ഒരായിരം ഓണാശംസകള്‍ നേരുന്നു!