ആറ്റിങ്ങലില്‍ വയോജനങ്ങളുടെ ഓണാഘോഷം

കേരള സാമൂഹ്യ സുരക്ഷ മിഷനും ആറ്റിങ്ങല്‍ നഗരസഭയും സംയുക്തമായ് വൃദ്ധ ജനങ്ങള്‍ക്ക് വേണ്ടി ഓണാഘോഷം സംഘടിപ്പിച്ചു .നഗരസഭാ വൃദ്ധ ജന പരിപാലന കേന്ദ്രത്തിലെ ഉള്‍പെടെ നൂറിലധികം വയോജഞങ്ങള്‍ പങ്കെടുത്തു. ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് പരിപാടി നടന്നത് . ഗവ . ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ്.എസ്. വോളന്‍റിയര്‍മാര്‍ വൃദ്ധര്‍ക്ക് എല്ലാ സഹായവുമായി രംഗത്ത് ഉണ്ടായിരുന്നു . നഗരസഭാ ചെയര്‍മാന്‍ എം .പ്രദീപ്‌ ഉദ്ഘാടനം ചെയ്തു . ആര്‍ .എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു .