കഴിഞ്ഞ മാസത്തിനുള്ളില്‍ ആറ്റിങ്ങലില്‍ അയോഗ്യമാക്കിയത് 213 ഡ്രൈവിംഗ് ലൈസന്‍സ്!

ആറ്റിങ്ങല്‍: ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ ആഗസ്റ്റ്‌ മാസം ആറ്റിങ്ങല്‍ ആര്‍.ടി.ഒ. 213 പേരുടെ ഡ്രൈവിംഗ് ലൈസന്‍ സ് അയോഗ്യമാക്കി. 30.37 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ആറ്റിങ്ങല്‍ ആര്‍.ടി.ഓഫീസിന്‍റെ പരിധിയില്‍ 179 ഉം നെടുമങ്ങാട്ട് 34 ഉം ലൈസന്‍സുകളാണ് അയോഗ്യമാക്കപ്പെട്ടിട്ടുള്ളത്‌. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കാതിരുന്നവര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ആറ്റിങ്ങല്‍ ആര്‍.ടി.ഓഫീസില്‍ 592 വാഹനങ്ങള്‍ പരിശോധിച്ചു. 8,19,800 രൂപ തല്സമയ പിഴയും 6,49,100 രൂപ മുന്‍ കേസുകളിലെ പിഴയായും ഓഫീസില്‍ അടപ്പിക്കുകയും ചെയ്തു