ആറ്റിങ്ങലിലെ ഓണാഘോഷങ്ങള്‍ക്ക് വര്‍ണാഭമായ കൊടി ഇറക്കം

ആറ്റിങ്ങല്‍: ഓണം ബക്രീദ് ആഘോഷങ്ങളുടെ വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ ഇന്ന് സമാപനം. ആഗസ്റ്റ്‌ 30ന് ആരംഭിച്ചു 16 ദിവസം നീണ്ട ആഘോഷങ്ങള്‍ക്കാണ് ഇന്ന് സമാപനം കുറിച്ചത് ദേശീയപാതയില്‍ ഐ.ടി.ഐയ്ക്ക് സമീപത്തുനിന്ന് 3.30ന് ആരംഭിച്ച ഘോഷയാത്ര ടൌണ്‍ ഹാളില്‍ സമാപിച്ചു. സമാപന സമ്മേളനം ഡപ്യുട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചയ്തു . ആഘോഷത്തോടനുബന്ധിച്ചു നടന്ന മത്സരങ്ങളുടെ വിജയികള്‍ക്ക് ബി.സത്യന്‍ എം.എല്‍ എ സമ്മാനദാനം നിര്‍വഹിച്ചു. ഘോഷയാത്രയുടെ മുഖ്യാകര്‍ഷണം ഇരുപതോളം ഫ്ലോട്ടുകളാണ്, കൂടാതെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കാളികളായ ഡിസ്പ്ലേകള്‍, മുത്തുകുടകള്‍, വിവിധ നൃത്തരൂപങ്ങള്‍ അങ്ങനെ ഒട്ടനവധി വൈവിധ്യത്തോടെയാണ് സമാപന ഘോഷയാത്രയുടെ കൊടിയിറങ്ങിയത്