ആറ്റിങ്ങല്‍ നഗരസഭ ഓണം-ബക്രീദ് ആഘോഷ സമാപനം

നൊമ്പരപ്പൂവായി ഗൗരി ലങ്കേഷ്...... ആറ്റിങ്ങല്‍: ബംഗ്ലൂരില്‍ കൊലചെയ്യപ്പെട്ട ഗൗരി ലങ്കേഷിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ആറ്റിങ്ങല്‍ പ്രണമിച്ചു. സംസ്കാരിക ഘോഷയാത്രയില്‍ 4 നിശ്ചലദൃശ്യങ്ങള്‍ക്കാണ് ഗൗരി വിഷയമായത്. കൂടാതെ ഗൗരിക്കൊപ്പം പ്രധാന്യമര്‍ഹിച്ച ഖോരാക്പൂറിലെ ഓക്സിജന്‍ കിട്ടാതെ മരണമടഞ്ഞ പിഞ്ചുകുഞ്ഞുങ്ങളെയും വിഷയമായി തെരഞ്ഞെടുത്തു. സമകാലിക വാര്‍ത്താ മാധ്യമരംഗത്ത് കോളിളക്കം സൃഷ്‌ടിച്ച ബ്ലുവെയിലും, റോഡ്‌ അപകടങ്ങളേയും, വൈധ്യുതാഘാതമേറ്റ് മരണമടയുന്നതിനെയും, ജൈവകൃഷിയുടെ മേന്മകളും തുടങ്ങി ഒട്ടേറെ വൈവിധ്യമാര്‍ന്ന നിശ്ചലദ്രിശ്യങ്ങള്‍ ആണ് ഇന്നലെ സമാപന ഘോഷയാത്രയില്‍ ഉണ്ടായിരുന്നത്. വിവിധ സ്കൂളുകള്‍ തങ്ങളുടെ മികവ് തെളിയിക്കും വിധം ഘോഷയാത്രയെ മനോഹരമാക്കി. കുടുംബശ്രീ യുണിറ്റുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ പങ്കെടുത്തു.