അനധികൃത പണം സൂക്ഷിപ്പ് - ആര്‍ ടി ഒ ഉള്‍പ്പെടെ 4 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ആറ്റിങ്ങല്‍: റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ അഴിമതിയും അനധികൃത പണം സൂക്ഷിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ ആര്‍ ടി ഒ വി. സജിത്ത്, ജോയിന്‍റ ആര്‍ ടി,ഒ വി. വേണുഗോപാലന്‍ പോറ്റി, ക്ലാര്‍ക്കുമാരായ സോജി ഹെന്ട്രി , എസ്. സജീവ്‌ എന്നിവരെയാണ് അന്വേഷണത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ സസ്പെന്ഡ് ചെയ്തത് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വിജിലന്‍ സിന്‍റെ ശുപാര്‍ശ പ്രകാരമാണ് നടപടി. കണ്ടെത്തിയ പണം ഏജന്റുമാരുടെ പേരെഴുതിയ കവറുകളിലാണ് സൂക്ഷിച്ചിരുന്നത്. ഇതിനു പുറമേ ചില ഉദ്ധ്യോഗസ്ഥര്‍ ജനല്‍ വഴി കൈക്കൂലി വാങ്ങുന്നതായും പരിശോധന സംഘം കണ്ടെത്തിയിരുന്നു.