എഴുപത്തി ഒന്‍പതാം വെടിവയ്പ് സമര വാര്‍ഷിക ആചരണം

ആറ്റിങ്ങല്‍: സ്വാതന്ത്ര്യസമര ചരിത്രത്തിലെ തീപാറും സ്മരണയായ കന്നി അഞ്ചിലെ ആറ്റിങ്ങല്‍ വെടിവെയ്പ് സമരത്തിന് 79ന്‍റെ നിറവ്. വാര്‍ഷികാഘോഷം എസ്.എസ്. ഹരിഹരഅയ്യര്‍ ഫൌണ്ടേഷന്‍റെ നേതൃത്വത്തില്‍ നടക്കും. സെപ്റ്റംബര്‍ 21ന് 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ സ്വാതന്ത്ര്യസമര സേനാനികളെ ബി. സത്യന്‍ എംഎല്‍ .എ ആദരിക്കും. രക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ചു നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്‌ ദീപം തെളിയിക്കും