നവരാത്രി ആഘോഷം

ആറ്റിങ്ങല്‍ നവരാത്രി പൂജാവിഗ്രഹ എഴുന്നള്ളത്ത്‌ ഇന്നലെ തക്കല പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നാരംഭിച്ചു . കേരളക്കരയിലേക്ക് വാഗ്ദേവതയെ എഴുന്നള്ളിക്കാനുള്ള നിയോഗം ഇത്തവണയും തിരുവാറാട്ടൂകാവിലെ കൊമ്പന്‍ കാളിദാസനു തന്നെ. വേളിമല കുമാരി സ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ ദേവി വിഗ്രഹങ്ങള്‍ പല്ലക്കില് എഴുന്നള്ളുമ്പോള്‍ കൊട്ടാരവളപ്പിലെ തേവാരക്കെട്ട്‌ സരസ്വതിദേവി മാത്രമാണ് ആനപ്പുറത്ത് എഴുന്നെള്ളുക