വിശ്വകര്‍മ്മ ജയന്തി ആഘോഷം

ആറ്റിങ്ങല്‍: തമിഴ് വിശ്വകര്‍മ്മ സമുദായം യുവജനവേദി സംഘടിപ്പിച്ച വിശ്വകര്‍മ്മ ജയന്തി ആഘോഷ സമ്മേളനം എം.എല്‍.എ. ബി. സത്യന്‍ ഉദ്ഘാടനം ചെയ്തു. പി. കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കവി താണുവന്‍ ആചാരി, സെക്രട്ടറി ടി. മണികണ്ഠന്‍, ജന:സെക്രട്ടറി പി ഉണ്ണികൃഷ്ണന്‍, ചെയര്‍മാന്‍ കെ. മണിലാല്‍, ടി. സുരേഷ് കുമാര്‍, ആര്‍.ജനാര്‍ദ്ദനന്‍, കവലയൂര്‍ രാജന്‍, വനിതാവേദി പ്രസിഡന്റ് ജയ, നഗരസഭ കൌണ്‍സിലര്‍ എന്‍. പദ്മനാഭന്‍, വി. ശങ്കര്‍രാജു എന്നിവര്‍ പ്രസംഗിച്ചു.