ധീര രക്തസാക്ഷികള്‍ക്ക് പ്രണാമം!

ആറ്റിങ്ങല്‍: ചരിത്ര പ്രധാനമാര്‍ന്ന കന്നി അഞ്ചിലെ വെടിവയ്പ്പിന്‍റെ 79 വര്‍ഷ ദിനാചരണവും സെമിനാറും ആറ്റിങ്ങല്‍ മുനിസിപല്‍ ലൈബ്രറി ഹാളില്‍ നടന്നു. എസ്.എസ് ഹരിഹര അയ്യര്‍ ഫൌണ്ടേഷന്‍റെ നേതൃത്വത്തിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാര്‍ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഇന്ന് രാവിലെ 10മണിക്കായിരുന്നു സെമിനാര്‍ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന പ്രസംഗം വളരെ ലഘു ആയിരുന്നെങ്കില്‍ പോലും മൂല്യാധിഷ്ടിതമായിരുന്നു. വെടിവയ്പ് ദിനത്തിന്‍റെ പ്രധാന്യത്തെ കുറിച്ചും ശ്രീ. ഉമ്മന്‍ ചാണ്ടി സംസാരിച്ചു. സെമിനാറിന്‍റെ അധ്യക്ഷന്‍ വി.എസ് അജിത്‌കുമാര്‍, നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌, അഡ്വ. ബി.സത്യന്‍ എം.എല്‍ .എ എന്നിവരും സെമിനാര്‍ ഉദ്ഘാടനം ചടങ്ങിലെ വിശിഷ്ട അഥിതികളായിരുന്നു. ചടങ്ങില്‍ നാട്ടുകാരും ഫൌണ്ടേഷന്‍ അംഗങ്ങളും പങ്കുചേര്‍ന്നു .