നഗരസഭ ചെയര്‍മാന് ഒടുവില്‍ ക്ഷമാപണ കത്ത്

ആറ്റിങ്ങല്‍: കിഴുവിലത്ത് ആക്രമണകരികളായ തെരുവ്നായ്ക്കളെ പിടികൂടി വധിച്ചതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യനടപടിക്കു ഹര്‍ജി നല്‍കിയ പരാതിക്കാരി നികിതാ ആനന്ദിന്‍റെ ക്ഷമാപണ കത്ത് നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപിന് ലഭിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയര്‍ മാനെ കൂടി പരാതിയില്‍ ഉള്‍പ്പെടുത്തിയതെന്നും , നഗരസഭ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും തനിക്കുള്ള ഖേതം പ്രകടിപ്പിക്കുന്നതായും കത്തില്‍ വ്യക്തമാക്കിട്ടുണ്ട്.