കേരളോത്സവം 23, 24 തീയതികളില്‍

ആറ്റിങ്ങല്‍: നഗരസഭയും യുവക്ഷേമ ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 23, 24 തീയതികളില്‍ നടത്തും. ദേശീയ യുവജനോത്സവ ഇനങ്ങളില്‍ 15നും 30നും ഇടയില്‍ പ്രയമുള്ളവര്‍ക്കും കേരളോത്സവ ഇനങ്ങളില്‍ 15നും 40നുംഇടയില്‍ പ്രായമുള്ളവര്‍ക്കും പങ്കെടുക്കാം. വ്യക്തികള്‍ക്കും ക്ലബുകള്‍ക്കും മത്സരിക്കാം