ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം

ആറ്റിങ്ങല്‍: കോണ്‍ഗ്രസ് കൊടുമണ്‍ ബൂത്ത് ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം ഡിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയെങ്കിലും ജനങ്ങളെ കൊള്ളയടിക്കുന്നത്‌ അവസാനിപ്പിച്ചു പെട്രോളിനും ഡീസലിനും വില കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. കേന്ദ്രം കുറയ്ക്കട്ടെ എന്ന സംസ്ഥാന സര്‍ക്കാര്‍ വാദവും സംസ്ഥാനം കുറയ്ക്കട്ടെ എന്ന കേന്ദ്ര വാദവും ജനങ്ങളെ കബളിപ്പിക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.