നിരോധിക്കപ്പെട്ട ഉത്പന്നങ്ങള്‍ പിടിച്ചടുത്തു

ആറ്റിങ്ങല്‍: നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന റെയിഡില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കച്ചവട സ്ഥാപനങ്ങള്‍, മാര്ക്ക്റ്റ്സ്, തെരുവ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനത്തിന് ശേഷം 3100 കിലോ പ്ലാസ്റ്റിക് ഇതുവരെ പിടിച്ചെടുത്തു എന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു