സമ്പൂര്‍ണ്ണ തെരുവ്നായ വന്ധീകൃത നഗരസഭ എന്ന ഖ്യാതി ഇനി ആറ്റിങ്ങലിന്

ആറ്റിങ്ങല്‍: സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ സമ്പൂര്‍ണ്ണ തെരുവ്നായ വന്ധീകൃത നഗരസഭയായി ആറ്റിങ്ങല്‍ നഗരസഭയെ പ്രത്യേക കൌണ്‍സില്‍ യോഗം പ്രഖ്യാപിച്ചു. തെരുവുകളില്‍ കഴിഞ്ഞിരുന്ന 451 നായകളെയാണ് അനിമല്‍ ബര്‍ത്ത് കണ്ട്രോ ള്‍ പദ്ധതിയുടെ ഭാഗമായി വന്ധ്യംകരിച്ചു സമ്പൂര്‍ണ്ണതാ പ്രഖ്യാപനം നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ നടത്തിയത്. ആറ്റിങ്ങല്‍ മൃഗാശുപത്രിയില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത ഓപറെഷന്‍ തീയറ്ററിലാണ് രണ്ടു ഘട്ടമായി വന്ധ്യകരണം പൂര്‍ ത്തീ കരിച്ചത്. ആദ്യ ഘട്ടത്തില്‍ 300 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. ആറ്റിങ്ങല്‍ മൃഗാശുപത്രിയിലെ ഡോക്ടര്മാരായ ഡോ. ബീന ബീവി, ഡോ. നജീബ്ഖാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വന്ധ്യംകരണം.