തെരുവ് നായ പ്രശ്നം :ബിജെപി അംഗങ്ങളുടെ പ്രതിഷേധ കൌണ്‍സില്‍ ബഹിഷ്ക്കരണം

ആറ്റിങ്ങല്‍: പട്ടണത്തിലെ മുഴുവന്‍ തെരുവ്നായ്ക്കളെയും വന്ധ്യംകരിച്ചെന്ന നഗരസഭാ കൌണ്‍സില്‍ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ കൌണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി. ആയിരത്തോളം തെരുവ്നായകള്‍ പട്ടണപരിധിയില്‍ ഉള്ളപ്പോള്‍ 451 എണ്ണത്തിനെ മാത്രം വന്ധ്യംകരിച്ചു സമ്പൂര്ണ്ണതാ പ്രഖ്യാപനം നടത്തുന്നത് തട്ടിപ്പാണെന്നും ആറ്റിങ്ങല്‍ മാര്‍ക്കറ്റ്, തോട്ടവാരം, വലിയകുളം, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവിടങ്ങളില്‍ തെരുവ്നായകള്‍ പ്രസവിച്ചു കിടക്കുന്നത് കാണാമെന്നും അവര്‍ കുറ്റപെടുത്തി.