വരൂ ഗോളടിക്കാം; വണ്‍ മില്യണ്‍ ഗോള്‍ ക്യംപെയിന്‍

ആറ്റിങ്ങല്‍: ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍ മത്സരങ്ങളുടെ പ്രചാരണത്തിന്‍റെ ഭാഗമായുള്ള മില്യണ്‍ ഗോള്‍ ക്യംപെയിന്‍റെ ഭാഗമായി നഗരസഭയില്‍ ഇന്ന് പത്തു കേന്ദ്രങ്ങളിലായി പതിനായിരം ഗോളടിക്കും. ഇന്ന് 3 മണി മുതല്‍ രാത്രി 7 മണി വരെ ആര്‍ക്കും തുറന്നിട്ടിരിക്കുന്ന ഗോള്‍ പോസ്റ്റിലേക്ക് ഗോളടിക്കാം. മുനിസിപ്പല്‍ ഓഫീസ് അംങ്കണം, ഗവ.ബോയിസ് ഹയര്‍ സെക്കന്‍ഡ റി സ്കൂള്‍, ഗവ.ഗേള്‍സ് ഹയര്‍ സെ ക്കന്‍ഡറി സ്കൂള്‍, അവനവഞ്ചേരി ഗവ.ഹൈസ്കൂള്‍, സിഎസ്ഐ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡ റി സ്കൂള്‍, ശ്രീ വിദ്യാധിരാജ ഇഎംഎച്ച്എസ്എസ്, നവഭാരത് ഹയര്‍ സെക്കന്‍ഡ റി സ്കൂള്‍, ഗവ.കോളേജ്, ഐഎച്ച്ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായി 20ല്‍ ഏറെ ഗോള്‍പോസ്റ്റുകളാണ് തയ്യാര്‍ ചെയ്തിട്ടുള്ളത്.