പ്രകൃതി മാതാവിന് കുട്ടികളുടെ കവിതാര്ച്ചന

ആറ്റിങ്ങല്‍: മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പരിസ്ഥിതി കവിതകള്‍ക്ക് നൃത്താവിഷ്ക്കാരമൊരുക്കി ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍സെഡറി സ്കൂളിന്‍റെ വേറിട്ട ഓസോണ്‍ ദിനാചരണം. സ്കൂള്‍ പരിസ്ഥിതി, സയന്‍സ് ക്ലബുകള്‍ ചേര്‍ന്നാ ണ് മാതൃത്വമേ മാപ്പ് എന്ന പേരിട്ട അരമണിക്കൂര്‍ നൃത്ത ശില്‍പം അവതരിപ്പിച്ചത്. ഒ.എന്‍.വി യുടെ ഭൂമിക്കൊരു ചരമഗീതം, സുഗതകുമാരിയുടെ ഒരു തൈ നടാം എന്നു തുടങ്ങുന്ന കവിതയും ഇഞ്ചക്കാട് ബാലചന്ദ്രന്‍റെ ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന് തുടങ്ങുന്ന കവിതയ്ക്കുമാണ് കുട്ടികള്‍ നൃത്താവിഷ്ക്കാരം തീര്‍ത്തത്