നന്മയുള്ള നാടിന്‍റെ കനിവ് ഇനി അര്‍ജുന് കൈതാങ്ങ്

ആറ്റിങ്ങല്‍: ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസിനു വിധേയനാകുന്ന 19 കാരനു സഹായ ഹസ്തവുമായി നാട്. റസിഡന്‍ സ് അസ്സോസിയേഷന്‍റെ നേതൃത്വത്തില്‍ 4 മണിക്കൂറിനുള്ളില്‍ സമാഹരിച്ചു നല്കി‍യത് അരലക്ഷം രൂപ. ആലംകോട് കൊച്ചുവിള കരിമ്പ്‌വിള അങ്കണവാടിക്ക് സമീപം പ്രസാദത്തില്‍ സുനിലിന്‍റെയും സിമിയുടെയും മകന്‍ അര്‍ജുന്‍റെ ചികിത്സക്കാണ് നാട് കൈകോര്‍ത്തത്.