റോയല്‍ ക്ലബ് കുടുംബസംഗമം

ആറ്റിങ്ങല്‍: റോയല്‍ ക്ലബ് ഓണഘോഷവും കുടുംബസംഗമവും ഇന്ന് 5ന് മാമം റോയല്‍ ക്ലബ് ഹാളില്‍ പൂയം തിരുനാള്‍ ഗൌരിപാര്‍വതീബായി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നവീകരിച്ച ക്ലബ് ഹാളിന്‍റെ ഉദ്ഘാടനവും നടത്തും. വിവിധ വിദ്യാഭ്യാസ ചികിത്സാസഹായങ്ങളും വിതരണം ചെയ്യും. പ്രസിഡന്റ് എന്‍. രാജന്‍ അധ്യക്ഷത വഹിക്കും. 4ന് കലാപരിപാടികളും കുടുംബസംഗമവും.