ഭവന വായ്പാ മേള

ആറ്റിങ്ങല്‍: പ്രധാമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ആറ്റിങ്ങല്‍ നഗരസഭാ പലിശ സബ്സിഡിയോടെ ഭവന വായ്പക്ക് (ക്രെഡിറ്റ്‌ ലിങ്ക്ഡ് സബ്സിഡി സ്കീം) അര്‍ഹരായ ഗുണഭോക്ത ക്കള്‍ക്ക്‌ ആക്സിസ്ബാങ്ക് ആറ്റിങ്ങല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ 3,4 തീയതികളില്‍ നഗരസഭ അങ്കണത്തില്‍ വായ്പ മേള സംഘടിപ്പിക്കും. ജൂണ്‍ മുതല്‍ ഭവന വായ്പ എടുത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു.