എന്‍.എസ് എസ് കരയോഗ വാര്‍ഷികം

ആറ്റിങ്ങല്‍: പാര്‍വതീപുരം ശ്രീവിഘ്നേശ്വര എന്‍.എസ്.എസ് കരയോഗത്തിന്‍റെ വാര്‍ഷികം ഒക്ടോബര്‍ 2ന് ഗ്രാമം ഭജനമഠം ഹാളില്‍ വൈകിട്ട് 3ന് നടക്കും. കുടുംബ സംഗമം, മുതിര്‍ന്ന കരയോഗം അംഗങ്ങളെ ആദരിക്കല്‍, വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം, ക്യാഷ് അവാര്‍ഡ്‌ വിതരണം എന്നിവ നടക്കും. എന്‍.എസ്.എസ് താലൂക്ക് യുണിയന്‍ പ്രസിഡന്റ് അഡ്വ. ജി. മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്യും.