ഒത്തുചേരൂ നമുക്ക് നദിയെ സംരക്ഷിക്കാം; നദീദിനാചരണം കൊല്ലമ്പുഴ കടവില്‍

ആറ്റിങ്ങല്‍: കേരള നദീസംരക്ഷണ സമിതിയുടെ നദീദിനാചരണം വാമനപുരം നദിയിലെ കൊല്ലമ്പുഴക്കടവില്‍ 3ന് നടത്തും. നഗരസഭയുടെയും കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷന്‍ ഗ്രന്ഥശാലയുടെയും സഹകരണത്തോടെ ഒരു ദിവസം നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. 9 മണിക്ക് നദീവന്ദനത്തോടെ ദിനാചരണത്തിന് തുടക്കം കുറിക്കും. തുടര്‍ന്നു, നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 10 മണിക്ക് ഡപ്യുട്ടി സ്പീക്കര്‍ വി.ശശി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.