പാട്ടിന്‍റെ കൂട്ടുകാര്‍ ഇനി കരുണാലയത്തിനും കൂട്ടുകാര്‍!

ആറ്റിങ്ങല്‍: പാട്ടിന്‍റെ കൂട്ടുകാര്‍ എന്ന വാട്സ്ആപ് കൂട്ടായ്മ ആറ്റിങ്ങല്‍ കരുണാലയത്തിലെ അന്തേവാസികള്‍ക്ക് 3 മാസത്തേക്ക് ആവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യും. ഇന്ന് 11 മണിക്ക് കരുണാലയത്തില്‍ വച്ച് ഡപ്യുട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നഗരസഭ ചെയര്‍മാന്‍ എം.പ്രദീപും, പാത്രങ്ങള്‍ നിത്യോപയോഗ സാധനങ്ങളും നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എസ്.ജമീലയും വിതരണം ചെയ്തു