അന്താരാഷ്ട്ര ഓട്ടിസം സെമിനാര്‍ സമാപിച്ചു

ആറ്റിങ്ങല്‍: തോന്നക്കല്‍ സായിഗ്രാമില്‍ നടന്ന അന്താരാഷ്ട്ര ഓട്ടിസം സെമിനാര്‍ സമാപിച്ചു. ഓട്ടിസം ബാധിതരായ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ഇതോടൊപ്പം അവരുടെ മാതാപിതാക്കള്‍ക്കും പരിശീലനം നല്കി . സമാപനസമ്മേളനം ഡോ.എ. സമ്പത്ത് ഉദ്ഘാടനം ചെയ്തു.