കഠിനമീ യാത്ര ഈ പൊതുനിര വീഥിയില്‍

e-City News Exclusive ആറ്റിങ്ങല്‍: ആറ്റിങ്ങലിന്‍റെ ഹൃദയഭാഗമായ പ്രൈവറ്റ് ബസ്സ്‌സ്റ്റാന്‍ ഡിനും ഗ്യാരേജിലേക്ക് പോകുന്ന വഴിക്കും മദ്ധ്യേയുള്ള ഓടകളുടെ സ്ലാബുകള്‍ തകര്‍ന്നിട്ടു നാള്‍ ഏറെയായി. ഓടകളിലെ മലിനജലം പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്ന അവസ്ഥയാണ്‌ നിലവില്‍, കൂടാതെ അസഹ്യമായ ദുര്‍ഗന്ധവും വമിക്കുകയാണ്. ഒട്ടനവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് വശങ്ങളിലൂടെയുള്ള ഓടകളുടെ സ്ഥിതിയാണ് ഇത്രയ്ക്കു പരിതാപകരമായിരിക്കുന്നത്. ദിവസേനെ ഒട്ടനവധി കാല്‍നടക്കാര്‍ പോകുന്ന വഴിയില്‍ ഇങ്ങനൊരു അവസ്ഥ ദുര്‍ഘടം തന്നെ! ഈ ഓടകളിലെ മലിനജലം ചവിട്ടാതെ പോകുക തന്നെ ഒരു സഹാസമാണ്, നിരവധി വര്‍ഷങ്ങളായി ബെസ്റ്റ് മുനിസിപ്പാലിറ്റിക്കുള്ള അവാര്‍ഡ്‌ ലഭിക്കുന്ന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി എന്നും കേരളത്തിലെ എല്ലാ ജില്ലകളും അസൂയയോടെ വീക്ഷിക്കുന്ന ഒന്നാണ്, അതിന് നമ്മുടെ നഗരസഭാ അധികൃതരുടെ പങ്ക് വളരെ വലുതാണ്. ഏതൊരു മഹത്തരമായ കാര്യങ്ങള്‍ക്കും ഒരു ചെറിയ കാര്യം മതി അതിന്‍റെ മഹത്വത്തിന് അപ്പാടെ മങ്ങലേല്‍ക്കാന്‍ അതുകൊണ്ട് തന്നെ ഈ തകര്‍ന്ന ഓട എത്രയും പെട്ടെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട് തക്കതായ നടപടി എടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്