ശുചീകരണ പരിപാടികള്‍ക്ക് തുടക്കമായി

ആറ്റിങ്ങല്‍: നഗരസഭയുടെ നേത്രുത്വത്തില്‍ ഗാന്ധിജയന്തി ശുചീകരണ ദിനമായി ആഘോഷിച്ചു. വലിയകുന്ന്‍ താലൂക്ക് ആശുപത്രിയില്‍ നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ ശുചീകരണം ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ വിഭാഗം, കണ്ടിജന്റ് ജീവനക്കാര്‍ക്ക് പുറമേ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, വിജയ്‌ ഫാന്‍സ് അസോസിയേഷന്‍, മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ എന്നിവയിലെ പ്രവര്‍ത്തകരും ശുചീ കരണത്തില്‍ പങ്കാളികളായി. സമ്മേളനത്തില്‍ നഗരസഭ ഉപാധ്യക്ഷ ആര്‍.എസ്.രേഖ അധ്യക്ഷത വഹിച്ചു.