വ്യായാമം ആരോഗ്യശീലം, ഉപേക്ഷിക്കൂ ലഹരിയെന്ന വിപത്തിനെ!

ആറ്റിങ്ങല്‍: ലഹരി ഉപേക്ഷിക്കൂ, വ്യായാമം ലഹരിയാക്കൂ എന്ന സന്ദേശം പകര്‍ന്ന് ആറ്റിങ്ങല്‍ മള്‍ട്ടി ജിമ്മിന്‍റെ നേതൃത്വത്തില്‍ നടത്തി വരുന്ന നക്കിള്‍ പുഷ് അപ് യജ്ഞം ഇന്നേക്കു 100 ദിനങ്ങള്‍ പിന്നിട്ടു. നക്കിള്‍ പുഷ്അപ് ലോക റെക്കോര്‍ഡ്‌ കുറിച്ച് പ്രകടനം നടത്തിയ ജാക്സണ്‍ ആര്‍.ഗോമസും ജയേഷുമാണ് എല്ലാ ദിവസവും രാവിലെ 7മണി മുതല്‍ 7.30 വരെ ജിമ്മില്‍ അരമണിക്കൂര്‍ നിക്കിള്‍ പുഷ്അപ് നടത്തിവരുന്നത്. ഇന്ന് മള്‍ട്ടി ജിം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന അനുമോദന യോഗത്തിന്‍റെ ഉദ്ഘാടനം എസ്പി. ബി.കെ. പ്രശാന്തന്‍ നിര്‍വഹിക്കും.