നദീസംരക്ഷണത്തിന്‍റെ ഭാഗമായി നദീദിനാചരണം ആചരിച്ചു

ആറ്റിങ്ങല്‍: നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വാമനപുരം നദിയിലെ കൊല്ലമ്പുഴ കടവില്‍ നദീദിനാചരണം നടത്തി. ഇനി വരുന്ന തലുമുറയ്ക്കായ്‌ നമുക്ക് ഒരുമിച്ച് നദീ സംരക്ഷണ യജ്ഞത്തില്‍ പങ്കുചേരാം . നഗരസഭയുടെയും ഫ്രണ്ട്സ് അസോസിയേഷന്‍റെയും സഹകരണത്തോടെ നദീവന്ദനം, നദീദിന പ്രതിജ്ഞ, ദേശീയ ശാസ്ത്ര സെമിനാര്‍, നദീസംരക്ഷണ പ്രവര്‍ത്തക സംഗമം എന്നിവയോടെയായിരുന്നു ദിനാചരണം. ഡപ്യുട്ടി സ്‌പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു.