റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം

ആറ്റിങ്ങല്‍: വലിയകുന്ന് നവഭാരത് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷവും കുടുംബ സംഗമവും നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മത്സര വിജയികള്‍ക്കു ള്ള സമ്മാനദാനം സി.ഐ: എം.അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ജി.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.