മാമം പാലത്തിന്‍റെ അപ്രോച്ച്റോഡ്‌ തകര്‍ന്നതിനെതിരെ പ്രതിഷേധം

ആറ്റിങ്ങല്‍: ശുദ്ധജല വിതരണ പദ്ധതി പൈപ്പ്‌ലൈന്‍ അറ്റകുറ്റപ്പണിക്കിടെ പഴയ ദേശീയപാതയിലെ മാമം പാലത്തിന്‍റെ അപ്രോച്ച് റോഡ്‌ തകര്‍ന്നതിനെതിരെ പ്രതിഷേധം ശക്തം. സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ അനവധി വാഹനങ്ങള്‍ കടന്ന്പോകുന്ന പാലത്തിന്‍റെ അപ്രോച്ച് റോഡ്‌ തകര്‍ന്നതാണ് പ്രതിഷേധത്തിന് കാരണം. ബ്രിട്ടീഷ്കാരുടെ കാലത്ത് നിര്‍മ്മിച്ച ഈ പാലത്തിലൂടെയാണ് പട്ടണത്തില്‍ നിന്നും കിഴുവിലത്തെയ്ക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്.പാലത്തോട് ചേര്‍ന്ന് പോയിരുന്ന ലൈനിലെ ചോര്‍ച്ച അടയ്ക്കാനാണ് അപ്രോച്ച് റോഡ്‌ വെട്ടിക്കുഴിച്ച്ത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ്‌ എന്‍ജിനിയറുടെ നിര്ദ്ദേ ശമനുസരിച്ച് ലൈന്‍ തകരാര്‍ പരിഹരിച്ച ശേഷം മണല്‍ നിറച്ച ചാക്കുകള്‍ അടുക്കി തല്ക്കാലിക സംരക്ഷണമൊരുക്കി.