ബി.ജെ.പി ജനരക്ഷാ യാത്ര വിളംബര ജാഥ

ആറ്റിങ്ങല്‍: കുമ്മനംരാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര വിളംബര ജാഥയും പൊതുയോഗവും 10ന് ആറ്റിങ്ങലില്‍ നടക്കും. ബൈക്ക് റാലിയും വനിതാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ജാഥയുമാണ്‌ നടക്കുക. ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്ന വ്യക്തികള്‍ക്ക് അംഗത്വം നല്കും.