മെരിറ്റ് അവാര്‍ഡ്‌ വിതരണവും ധന സഹായവും

ആറ്റിങ്ങല്‍: കേരള സംസ്ഥാന പരിവര്‍ത്തിക ക്രൈസ്ഥവ, ശുപാര്‍ശിത വിഭാഗ വികസന കോര്‍പെറേഷന്‍റെ ആഭിമുഖ്യത്തില്‍ 11ന് ഉച്ചക്ക് 2ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ മെരിറ്റ് അവാര്‍ഡ്‌ വിതരണവും മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷ ധന സഹായ വിതരണവും നടക്കും. മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.