ഇനി പെരുംപാമ്പ് ആയാലും ബിജു പിന്മാറില്ല

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരത്തില്‍ ഇന്നലെ അതിഥിയായെത്തിയ കൂറ്റന്‍ പെരുംപാമ്പ്. നാട്ട്കാരെ ഭീതിയിലാക്കി. ടി.ബി ജംഗ്ഷനില്‍ വയലാര്‍ രാമവര്‍ മ്മ സ്ക്വയറിന് സമീപത്തെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ ഒരു കീരിയെ പാതി വിഴുങ്ങിയ നിലയില്‍ പെരുംപാമ്പിനെ കണ്ടത്. എന്നാല്‍ പത്തടിയോളം നീളമുള്ള പെരുംപാമ്പിനെ കണ്ട് പേടിക്കാനൊന്നും ഗൃഹനതനായ ബിജു തയ്യാറായില്ല. അയാള്‍ സാഹസികമായി പെരുംപാമ്പിനെ പിടികൂടി ചാക്കിലാക്കി. വീട്ടിലെ പട്ടി നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് ബിജു ഇറങ്ങി നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് ‍ നാട്ടുകാര്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചു. വനം വകുപ്പിന്‍റെ നിര്‍ദ്ദേ ശപ്രകാരം ശാസ്തവട്ടത്തുള്ള പരിസ്ഥിതി പ്രവര്‍ത്തകനായ സക്കീര്‍ എത്തി പെരുംപാമ്പിനെ പൂജപ്പുരയിലുള്ള ആയുവേദ സ്നേക്ക് പാര്‍ക്കിലേക്ക് മാറ്റി.