മഹാത്ഭുതം വിപണന മേള കത്തി നശിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനില്‍ സ്ഥിതിചെയ്തു കൊണ്ടിരുന്ന ‘മഹാത്ഭുതം’ എന്ന വില്പന മേള കത്തി നശിച്ചു. ഇന്നലെ പുലര്‍ല്ച്ചേ അഗ്നിബാധ കണ്ട നാട്ടുകാര്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു. ആറ്റിങ്ങല്‍ ഫയര്‍ഫോര്‍ഴ്സ് എത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും അധികം യുണിറ്റ് ആവശ്യമായതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോര്‍സും കൂടി എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മിതമായ നിരക്കില്‍ സാധാരണക്കാരന് നിത്യോപയോഗ സാധനങ്ങള്‍, ബാഗുകള്‍, ചെരുപ്പുകള്‍, അലങ്കാര പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ഗിഫ്റ്റുകള്‍ തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ സാധങ്ങളായിരുന്നു മഹാത്ഭുതത്തില്‍ വിവപണന നടത്തിയിരുന്നത്. കട പൂര്‍ണ്ണമായും കത്തി നശിച്ചു. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിച്ചു. തീ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യത്തെ കുറിച്ചും നാശനഷ്ട്ങ്ങളെക്കുറിച്ചും അനേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.