കുടുബശ്രീയില്‍ ക്രമക്കേടെന്ന്:ആറ്റിങ്ങലില്‍ കോണ്‍ഗ്രസ്

ആറ്റിങ്ങല്‍: നഗരസഭ കുടുബശ്രീയിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടു പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നഗരസഭ കൌണ്‍സില്‍ യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയി. പ്രതിപക്ഷ നേതാവ് എം.അനില്‍കുമാര്‍,കൌണ്സിലെര്‍മാരായ എസ്.കെ. പ്രിന്‍സ് രാജ് , ആര്‍.എസ്പ്രശാന്ത്‌, ഗീതകുമാരി, എസ്.ശോഭനകുമാരി എന്നിവരാണ്‌ കൌണ്സില്‍ ബഹിഷ്കരിച്ചത്.