അപേക്ഷ ക്ഷണിക്കുന്നു: പച്ചമലയാളം കോഴ്സ്

ആറ്റിങ്ങല്‍: സംസ്ഥാന സാക്ഷരത മിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പച്ചമലയാളം കോഴ്സിലേക്ക് അവനവഞ്ചേരി ഗ്രാമംമുക്ക് തുടര്‍ വിദ്യാകേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് നിര്‍വഹണം ബുദ്ധിമുട്ടായി തോന്നുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാം. ഇതിലേക്കായി 25 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9995432979