വൈ.എല്‍.എം സ്കൂളിന് ഓവറോള്‍

ആറ്റിങ്ങല്‍: വിദ്യഭ്യാസ ജില്ലാ കായിക മേളയില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കീഴാറ്റിങ്ങല്‍ വൈ.എല്‍.എം യു.പി.എസ് ഓവറോള്‍ നേടി. യു.പി വിഭാഗത്തില്‍ 62 പോയിന്റു നേടിയാണ്‌ വിജയം ഉറപ്പിച്ചത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 29 പോയിന്റുമാണ് ലഭിച്ചത്.