സ്കൂളിന് മുന്നിലെ ഓടയിലെ കക്കൂസ് മാലിന്യം: കുട്ടികളുടെ യാത്ര ദുരിതത്തില്‍

ആറ്റിങ്ങല്‍: അവനവഞ്ചേരി സ്കൂളിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ മൂക്ക് പൊത്താതെ സ്കൂളില്‍ പ്രവേശിക്കാന്‍ കഴിയില്ല. സ്കൂളിനു സമീപത്തെ ഓടയില്‍ കക്കൂസ് മാലിന്യം ഒഴുക്കിയത് കുട്ടികളെ ദുരിതത്തിലാക്കി. അവനവഞ്ചേരി ഹൈസ്കൂളിനു സമീപത്തെ ഓടയിലാണ് ഈ ദുരവസ്ഥ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യം നിക്ഷേപിച്ചത്. രാത്രിയില്‍ നല്ല മഴയായിരുന്നതിനാല്‍ മാലിന്യം ഓടയിലൂടെ ഒഴുകി സ്കൂള്‍ കവാടത്തില്‍ കെട്ടികിടക്കുകയാണ്. സ്കൂളിലെ അധ്യാപകര്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റി ജീവനക്കാര്‍ എത്തി ക്ലോറിന്‍ വിതറി പ്രശ്നം പരിഹരിച്ചു. മഴയെ തുടര്‍ന്ന് വീണ്ടും അവസ്ഥ പഴേപടി തുടര്‍ന്നു . സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.