ചിറയിന്‍കീഴ്‌ വര്‍ല താലൂക്കുകളില്‍ കരാര്‍ ജോലികള്‍ നിര്‍ത്തിവയ്ക്കും:അസോസിയേഷന്‍

ആറ്റിങ്ങല്‍: ഓള്‍ കേരള ഗവ. കോണ്ട്രാക്ടെഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ 17 ഒക്ടോബര്‍ മുതല്‍ ചിറയിന്കീ്ഴ്‌, വര്‍ക്കല താലൂക്കുകളിലെ മുഴുവന്‍ കരാര്‍ ജോലികളും നിര്‍ത്തിവക്കുമെന്നും ടെന്‍ഡരുകള്‍ ബഹിഷ്ക്കരിക്കുമെന്നും അസോസിയേഷന്‍ നേതൃത്വം അറിയിച്ചു. പൊതുമരാമത്ത്‌, ഇറിഗേഷന്‍, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്നതുള്‍പ്പെടെ എല്ലാ പണികളും നിര്‍ത്തിവക്കുന്നവയില്‍ പെടും.